Ayilakkad
കർഷക സൗഹൃദ സംഗമവും ഇഫ്താർ മീറ്റും നടത്തി
എടപ്പാൾ : അയിലക്കാട് – കണ്ണേങ്കായൽ കോൾ പടവ് സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച (14/03/2026) കോട്ടമുക്ക് മോട്ടോർ പുരയ്ക്ക് സമീപത്തു വെച്ച് കർഷക സൗഹൃദ സംഗമവും ഇഫ്താർ മീറ്റും നടത്തി…
കോൾപടവിലെ നെൽ കർഷകരും സമീപ കോൾപ്പടവുകളിലെ കമ്മിറ്റി പ്രതിനിധികളും, ചുമട്ട് തൊഴിലാളികളും ,നാട്ടുകാരും ഉൾപ്പെടെ നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു… എടപ്പാൾ കൃഷിഭവനിലെ കൃഷി ഓഫീസർ ശ്രീ സുരേന്ദ്രൻ പ്രത്യേക ക്ഷണിതാവ് ആയിരുന്നു… കോട്ടമുക്ക് നിസ്കാര പള്ളിയിലെ ഉസ്താദ് ശ്രീ സിയാസ് മനുഷ്യത്വത്തെ സംബന്ധിച്ചും, മാനവികതയുടെ ഐക്യത്തെ സംബന്ധിച്ചും നോമ്പുതുറ വേളയിൽ സന്ദേശം നൽകുകയുണ്ടായി… ചടങ്ങിൽ കണ്ണേങ്കായൽ കോൾ പടവ് സമിതി പ്രസിഡണ്ട് ശ്രീ വിബീഷ് സ്വാഗതവും, സെക്രട്ടറി ശ്രീ സുരേഷ് നന്ദിയും പറഞ്ഞു