PONNANI
കൺസ്യൂമർ ഫെഡിന്റെ ന്യായവില ത്രിവേണി സൂപ്പർ മാർക്കറ്റിന് പൊന്നാനി ചന്തപ്പടിയിൽ തുടക്കമായി

എടപ്പാൾ: കൺസ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന ന്യായവില ത്രിവേണി
സൂപ്പർ മാർക്കറ്റിന്
പൊന്നാനി ചന്തപ്പടിയിൽ തുടക്കമായി. എംഎൽഎ
പി.നന്ദകുമാർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
വിലക്കയറ്റം നിയന്ത്രിക്കാൻ വിപണിയിൽ
നേരിട്ടിടപെട്ട് നിത്യോപയോഗ സാധനങ്ങൾ
മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക്
ലഭ്യമാക്കുക എന്നതാണ് ന്യായവില
മാർക്കറ്റ് കൊണ്ട് ലക്ഷ്യം വെക്കുന്നത് .
പൊന്നാനി നഗരസഭാ ചെയർമാൻ
ശിവദാസ് ആറ്റുപ്പുറത്ത്,
വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർത്ഥൻ ,
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി
ചെയർമാൻ രജീഷ് ഊപ്പാല ,
നഗരസഭാ കൗൺസിലർമാരായ
ശ്രീകല ചന്ദ്രൻ , കവിതാ ബാലു ,
കൺസ്യൂമർ ഫെഡ് മലപ്പുറം റീജിയണൽ
മാനേജർ സത്യൻ വി.കെ
എന്നിവരും സംസാരിച്ചു.
