ക്യാമ്പ് ആൻ്റ് എം സ്കൂൾ സ്പോർട്സ് മീറ്റ്
പൊന്നാനി: ക്യാമ്പ് ആൻ്റ് എം സ്കൂളിൽ മോണ്ട് സോറി വിദ്യാർത്ഥികൾക്കായി രണ്ട് ദിവസങ്ങളിലായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷൻ എ.എസ്.ഐ നാരായണൻ കായികമേള ഉദ്ഘാടനം നിർവഹിച്ചു.
മോണ്ട് സോറി വിഭാഗത്തിലെ മൂന്ന് നാല് വയസ്സ് കുട്ടികൾക്കും ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുമായി വിവിധ കായികമത്സരങ്ങൾ നടത്തി. സ്കൂൾ മാനേജർ വി മെയ്തു, ഡയറക്ടർ കബീർ വലിയകത്ത്, പ്രിൻസിപ്പൽ മനോജ് മാത്യു, പി.ടി.എ പ്രസിഡണ്ട് ശിഹാബ് മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ സിവിൻ വിൽസൺ, സുമ ഉണ്ണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സമാപനച്ചടങ്ങിൽ അതിഥികൾ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കായിക അധ്യാപകരായ ഷഫീഖ് മാസ്റ്റർ, വിഷ്ണു മാസ്റ്റർ, സനൽ മാസ്റ്റർ എന്നിവർ കായികമേളയ്ക്ക് നേതൃത്വം നൽകി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ പരിപാടി വിജയകരമായി സമാപിച്ചു.