EDAPPALLocal news
ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത നടത്തി


എടപ്പാൾ: ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത നടത്തി. അംശക്കച്ചേരിയിൽ ആരംഭിച്ച ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. പത്താം വാർഡ് മെമ്പർ അബദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺമാരായ ഷീന, ക്ഷമ റഫീഖ്, കൃഷി ഓഫീസർ വിനയൻ.എം.സി. സീനിയർ കൃഷി അസിസ്റ്റൻ്റ് രവി.ടി.എന്നിവർ സംസാരിച്ചു. തിരുവാതിര ഞാറ്റുവേലയിൽ നടീൽ വസ്തുക്കൾ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. തവനൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ നിന്നുള്ള പച്ചക്കറിവിത്തുകൾ, തൈകൾ, ഫലവർഗ്ഗങ്ങൾ, മറ്റു നടീൽ വസ്തുക്കൾ എന്നിവയും വില്പന നടത്തി.













