THRITHALA
ക്യാപ്റ്റൻ സരിത എ നായരെ ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റിയും ബിജെപി പട്ടിത്തറ പഞ്ചായത്ത് കമ്മറ്റിയും ആദരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത് ലീവിൽ നാട്ടിലെത്തിയ സൈനിക ഡോക്ടർ തൃത്താല ആലൂർ സ്വദേശിനിയായ ക്യാപ്റ്റൻ സരിത എ നായരെ ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റിയുടെയും ബിജെപി പട്ടിത്തറ പഞ്ചായത്ത് കമ്മറ്റിയുടെയും നേതൃത്തിൽ ആദരിച്ചു.
പ്രമുഖ സൈക്കോളൊജിക്കൽ കൗൺസിലറും ബിജെപി ഇന്റലക്ച്വൽ സെൽ സംസ്ഥാന സമിതി അംഗവുമായ പദ്മജ വേണുഗോപാൽ പ്രതീകാത്മകമായി സിന്ദൂരം നൽകി.
രണ്ട് വർഷത്തോളമായി ആർമി മെഡിക്കൽ കോർപ്സിന്റെ ഭാഗമായി ജമ്മുവിൽ സേവനമനുഷ്ഠിച്ച് വരികയാണ് ഡോ. സരിത.
ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട്, ജില്ല സെക്രട്ടറി കെ വി ദിവാകരൻ, കെ സി കുഞ്ഞൻ, വിഷ്ണു ഒ വി, സുധീഷ് കുറുപ്പത്ത്, ചന്ദ്രൻ കോട്ടപ്പാടം, ഉണ്ണികൃഷ്ണൻ, ജയൻ തുടങ്ങിയവർ പങ്കെടുത്തു

