കോൾ മേഖലയിൽ വിതരണം ചെയ്യുന്ന ഇത്തൾ കർഷകർക്ക് നേരിട്ട് വിതരണം ചെയ്യണം
ചങ്ങരംകുളം. കോൾ മേഖലയിലെ കർഷക൪ കൃഷിയിടത്തിലെ ഓര് പോകുന്നതിനു വിതറുന്ന കുമ്മായം ഒരു ഏക്കറിന് 240, കിലോ വരെയാണ് നൽകുന്നത് 10 കിലോ അടങ്ങിയ ബാഗിന് കർഷകർ 60 രൂപ നൽകണം ബാക്കി സംഖ്യ സബ് സിഡിയാണ്. കാലങ്ങളായി ഇടനിലക്കാർ മുഖേനയാണ് കുമ്മായം കേരളത്തിലെ കോൾ മേഖലയിൽ വിതരണം നടത്തുന്നത് അതിനാൽ തന്നെ കുമ്മായം മിക്കവാറും ഗുണമേന്മ കുറഞ്ഞതാണ് കർഷകർക്ക് ലഭിക്കാറ് മുഴുവ൯ കുമ്മായവും കർഷകർക്ക് സൗജന്യമായി നൽകുകയും കൃഷി ഭവൻ മുഖേനെ നേരിട്ട് വിതരണം ചെയ്യുകയും വേണം ഇപ്പോൾ മൊത്തം ടെണ്ടർ വിളിച്ചു ഇടനിലക്കാർ മുഖേനയാണ് കേരളത്തിലെ എല്ലാ കോൾ മേഖലയിലും വിതരണം ചെയ്യുന്നത് ഓരോ പാട ശേഖരത്തിലും ഉള്ള കർഷകർക്ക് വേണ്ടത് അതാത് സമിതികളെ ഏല്പിച്ചു പോകകയാണ് ചെയ്യുന്നത് കൃത്യമായി കർഷകർക്ക് സമയത്തിന് കിട്ടണമെങ്കിൽ അതാതു കൃഷി ഭവൻ വഴി വിതരണം ചെയ്യാൻ സർക്കാരും കൃഷി വകുപ്പും നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു ശ്രീകുമാർ പെരുമുക്ക്. അദ്ധ്യക്ഷത വഹിച്ചു. എം.എസ് കുഞ്ഞുണ്ണി ഷംസീ൪ മണാളത്ത് സി.വി ഗഫൂർ അബ്ദുല്ലക്കുട്ടി. അബ്ദുറഹ്മാൻ വി കമറുദ്ധീ൯ സി.വി യൂസുഫ് എന്നിവർ സംസാരിച്ചു.