കോൺഗ്രസ്സ് ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി

ചങ്ങരംകുളം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരാളുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജി വെക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും ആരോഗ്യവകുപ്പിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരുത്തരവാദിത്വപരമായ സമീപനങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടും അലങ്കോട്, നന്നംമുക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ. സിദ്ധഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.
പി. ടി. ഖാദർ, രഞ്ജിത്ത് അടാട്ട്,ഉമ്മർ കുളങ്ങര, ഹുറൈർ കൊടക്കാട്ട്, പ്രസാദ് പ്രണവം, മുസ്തഫ ചാലുപറമ്പിൽ,കുഞ്ഞു കോക്കൂർ,ഉണ്ണികൃഷ്ണൻ, കെ.മുരളീധരൻ, മാമു വളയംകുളം,സലിം ചങ്ങരംകുളം, കെ സി അലി, വി കെ നൗഷാദ്, സി കെ മോഹനൻ, സുഹൈർ എറവറാം കുന്ന്, ഫൈസൽ സ്നേഹ നഗർ,ഇർഷാദ് പള്ളിക്കര,ഷാഫി ചേലക്കടവ്,തുടങ്ങിയവർ നേതൃത്വം നൽകി.
