EDAPPALLocal news
കോവിഡ് വാക്സിനെഷൻ ക്യാമ്പുകൾ നിർത്തലാക്കിയ ഡി.എം.ഒ യുടെ നടപടിയിൽ പ്രതിഷേധം;യൂത്ത് ലീഗ് പ്രവർത്തകർ കുടുംബ ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ ഉപരോധം നടത്തി

എടപ്പാൾ: സാധരണ ജനങ്ങളിലെക്ക് സുഖമായി കോവിഡ് വാക്സിന് എത്തിക്കാൻ ആരോഗ്യവകുപ്പ് വാർഡുകൾ കേന്ദ്രീകരിച്ച് ആസൂത്രണം ചെയ്ത കോവിഡ് വാക്സിനെഷൻ ക്യാമ്പുകൾ നിർത്തലാക്കിയ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഡി.എം.ഒ യുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ വട്ടംകുളം കുടുംബ ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ ഉപരോധം നടത്തി.
ഉപരോധ സമരം തവനൂർ നിയോജക മണ്ഡലം ട്രഷറർ പത്തിൽ സിറാജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റഫീഖ് ചേകനൂർ അധ്യക്ഷത വഹിച്ചു.
പിവി ഷുഹൈബ് ഹുദവി, ഏവി നബീൽ, സജീർ എംഎം, സുബൈർ അബ്ദുള്ളക്കുട്ടി, അലിയാർ ടിപി എന്നിവർ നേതൃത്വം നൽകി
