PONNANI
സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവെക്കണം:കോൺഗ്രസ് ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു


പൊന്നാനി: ഭരണഘടനയെ അവഹേളിച്ചതിന്റെ പേരിൽ മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാൻ നിയമസഭാ അംഗത്വം രാജി വെക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മണ്ഡലം കോൺഗ്രസ് ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.അബൂബക്കർ മുസ്സ,കെ.കേശവൻ,ജലീൽ പള്ളിതാഴത്ത്,വസുന്ധരൻ പള്ളപ്രം,മനാഫ്,അലി കാസിം,എം.എ.ഷറഫു,കെ.മുഹമ്മത്,രജിത്ത് കുറ്റിക്കാട് എന്നിവർ പ്രസംഗിച്ചു.
