PONNANI
അക്കാദമിക മികവിന് പൊന്നാനി ഹയർ സെക്കന്ററി സ്കൂളിന് അംഗീകാരം

പൊന്നാനി : എസ്.എസ്.എൽ.സി.പരീക്ഷയിൽ തുടർച്ചയായി നൂറുമേനി നേടിയ പൊന്നാനി ഹയർ സ്കൂളിനെ പൊന്നാനി യു. ആർ. സി ആദരിച്ചു. 2024-25 അധ്യയനവർഷത്തെ എസ്. എസ്. എൽ. സി. പരീക്ഷയിൽ 100% നേടിയ പൊന്നാനി മുനിസിപ്പാലിറ്റിയിലെ ഏക വിദ്യാലയം എന്ന അംഗീകാരവും പൊന്നാനി ഹയർ സെക്കന്ററി സ്കൂളിന് ആണ്. പൊന്നാനി യു.ആർ.സി. അക്കാദമികവിന് സ്കൂളിന് നൽകുന്ന ഉപഹാരം ബി.പി.ഒ. ഇൻ ചാർജ് അജിത്ത് ലൂക്ക് സ്കൂൾ പ്രഥമ അധ്യാപിക വി. ജയയ്ക്ക് കൈമാറി.ക്ലസ്റ്റർ കോർഡിനേറ്റർ ജോസ്.ടി.എ., റംസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.













