PUBLIC INFORMATION

കോളേജിൽ പഠിച്ചിട്ടില്ല; സ്വന്തമായി വികസിപ്പിച്ച ആപ്പ് വിറ്റ് നേടിയത് 416 കോടി രൂപ.

ഒരു മെസേജിങ് ആപ്പാണ്. വിറ്റപ്പോൾ കിട്ടിയത് 416 കോടി രൂപ. ഐഐടിയിലും ഐഐഎമ്മിലും ഒന്നും പഠിച്ചിട്ടില്ലാത്ത അസമിലെ ദിബ്രുഗഡിൽ നിന്നുള്ള കിഷൻ ബഗാരിയ ആണ് മെസേജിംഗ് ആപ്പ് വിറ്റ് സ്വപ്ന തുല്യമായ തുക നേടിയത്. വാട്സാപ്പ്, മെസ്സെൻജർ തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകളെ ഒക്കെ സംയോജിപ്പിച്ച് ഒറ്റ ഇൻബോക്സിൽ എല്ലാ മെസേജുകളും ലഭ്യമാക്കുന്ന ആപ്പാണിത്. ടെക്സ്റ്റ്‌സ്.കോം എന്ന ആപ്പ് എല്ലാ മെസേജിങ് അപ്ലിക്കേഷനുകളെയും പോലെ യൂസർ ഫ്രണ്ട്‍ലി ആയി ഒറ്റ പ്ലാറ്റ്‌ഫോമിനുകീഴിൽ കൊണ്ടുവരുന്നു. വേഡ്പ്രസിൻ്റെ കീഴിലുള്ള കമ്പനിയായ ഓട്ടോമാറ്റിക്കിനാണ് ബഗാരിയയുടെ ആപ്പ് വിറ്റത്.കിഷൻ്റെ ആപ്പ് വേഡ്പ്രസിൻ്റെ കീഴിലുള്ള ഓട്ടോമാറ്റിക്കിൻ്റെ സിഇഒയും സ്ഥാപകനുമായ മാറ്റ് മുള്ളൻവെഗിൻ്റെ ശ്രദ്ധ ആകർഷിച്ചു. ഇതാണ് തലവര മാറ്റയത്. 26 കാരനാണ് കിഷൻ. വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, എക്‌സ്, ടെലിഗ്രാം തുടങ്ങിയ ജനപ്രിയ ആപ്പുകളെ ഈ ആപ്പ് ഒരു ഇൻ്റർഫേസിന് കീഴിൽ കൊണ്ടുവരുന്നു. ഭാവിയിൽ കൂടുതൽ അപ്‌ഗ്രേഡുചെയ്യാനുള്ള പദ്ധതികളുമുണ്ട്.കിഷൻ എട്ടാം ക്ലാസ് വരെ ദിബ്രുഗഡിലെ ഡോൺ ബോസ്കോ സ്കൂളിലാണ് പഠിച്ചത്. തുടർന്ന് ദിബ്രുഗഡിലെ അഗ്രസെൻ അക്കാദമിയിൽ പഠിച്ചു. കിഷൻ കോളേജിൽ പഠിച്ചിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പകരം തൻ്റെ കഴിവുകൾ തിരിച്ചറിഞ്ഞ് ആ മേഖലയിൽ അറിവ് വികസിപ്പിക്കുന്നതിനായി ഇൻ്റർനെറ്റിനെയും ഓൺലൈൻ സോഴ്സുകളെയും ഒക്കെ ആശ്രയി്ക്കുകയായിരുന്നു.എന്തൊക്കെയാണ് സവിശേഷതകൾ?

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനമുൾപ്പെടെ ടെക്സ്റ്റ്സ്.കോം വാഗ്ദാനം ചെയ്യുന്നുണ്ട്. സന്ദേശങ്ങൾ നേരിട്ട് എൻക്രിപ്റ്റ് ചെയ്യപ്പെടും. മെസേജുകളുടെ മറുപടിക്കായി ചാറ്റ് ജിപിടി ഉപയോഗിക്കാം. ഇത് സമയം ലാഭിക്കാൻ സഹായകരമാകും. മാതൃഭാഷയിൽ ഒരു മറുപടി എഴുതി വിവർത്തനം ആവശ്യമെങ്കിൽ എഐയെ ആശ്രയിക്കാം. സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനും ആവശ്യമെങ്കിൽ നഷ്‌ടമായ ചാറ്റുകൾ വീണ്ടെടുക്കാനും ഒക്കെ സാധിക്കും.

വിൻഡോസ്,ലിനക്സ്,ഐഒഎസ് (ബീറ്റ). ആൻഡ്രോയിഡ് (ബീപ്പർ) പ്ലാറ്റ്ഫോമുകളിൽ ഇത് ലഭ്യമാണ്.
ഐമെസേജ്, എസ്എംഎസ്, വായ്സാപ്പ്, ടെലിഗ്രാം, ലിങ്ക്ഡ്ഇൻ തുടങ്ങിയ ആപ്പുകൾ എല്ലാം ഈ പ്ലാറ്റ്‍ഫോമിലൂടെ സംയോജിപ്പിക്കാൻ ആകും. സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്‌ഠിതമായ സേവനങ്ങൾ ആണ് ഇപ്പോൾ ഈ മോഡൽ വാഗ്ദാനം ചെയ്യുന്നത്. പ്രതിമാസ ഫീസ് 15 ഡോളറാണ്. പ്രീമിയം സേവനങ്ങൾക്കുള്ള ഫീസ് 30 ഡോളറും. ബിസിനസുകാർക്കിടയിൽ ഉൾപ്പെടെ ടെക്സ്റ്റ്സ്. കോമിന് സ്വീകാര്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button