PONNANI
നൗഷാദിനും ഫാറൂഖിനും മാധ്യമ പുരസ്കാരം സമ്മാനിച്ചു


പൊന്നാനി: നൗഷാദ് പുത്തൻപുരയലിനും ഫാറൂഖ് വെളിയങ്കോടിനും ലൈവ് ടി വി കേരളയുടെ “മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകർക്കുള്ള പുരസ്കാരം സമ്മാനിച്ചു.മാധ്യമം പൊന്നാനി ലേഖകനും എൻസിവി പ്രാദേശിക ചാനൽ റിപ്പോർട്ടറുമാണ് പൊന്നാനി ബിയ്യം സ്വദേശിയായ നൗഷാദ്.മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച പി സി ഡബ്ലിയു എഫിന്റെ മികച്ച മാധ്യമ റിപ്പോർട്ടർക്കുള്ള പുരസ്കാരവും നൗഷാദിനായിരുന്നു.വെളിയങ്കോട് സ്വദേശിയായ ഫാറൂഖ് മാതൃഭൂമി എരമംഗലം റിപ്പോർട്ടറാണ്.മികച്ച സംഘാടകനും പൊതുപ്രവർത്തകനുമായ ഫാറൂഖിനും മാധ്യമ പുരസ്കാരം മുമ്പും ലഭിച്ചിട്ടുണ്ട്. മാധ്യമ പുരസ്കാര ജേതാക്കള വന്നേരിനാട് പ്രസ് ഫോറവും പൊന്നാനി പ്രസ്ക്ലബും അനുമോദിച്ചു
