CHANGARAMKULAMLocal news

കോലോത്ത് പാടം കോൾ പടവിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കാർഷിക ഉപകരണങ്ങൾ നശിക്കുന്നതായി പരാതി

ചങ്ങരംകുളം:കോലോത്ത് പാടം കോൾ പടവിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കാർഷിക ഉപകരണങ്ങൾ  നശിക്കുന്നതായി കർഷകരുടെ പരാതി.കോലത്ത്പാടം കോൾപടവിലെ ഏകദേശം 660 ഏക്കറോളം വരുന്ന പാടശേഖരത്തിലേക്ക് കർഷകർക്ക് വെള്ളവും അനുബന്ധ സൗകര്യങ്ങളും എത്തിക്കുന്നതിന് കൃഷി വകുപ്പും മറ്റു സർക്കാർ സ്ഥാപനങ്ങളും നൽകിയ ലക്ഷങ്ങൾ വില മതിക്കുന്ന മോട്ടോർ പമ്പ് സെന്റും അനുബന്ധ കാർഷിക ഉപകരണങ്ങളുമാണ് മഴയത്ത് കിടന്നു നശിക്കുന്നത്. മാർച്ച് അവസാനത്തിൽ ഉപയോഗം കഴിഞ്ഞാൽ യന്ത്ര സാമഗ്രികൾ വൃത്തിയാക്കി ഓയിലോ ഗ്രീസോ ഉപയോഗിച്ച് സൂക്ഷിക്കണം.എന്നാൽ മാത്രമെ അടുത്ത സീസണിൽ ഇവ ഉപയോഗിക്കാൻ കഴിയൂ.എന്നാൽ ഉത്തരവാദിത്വപ്പെട്ടവരുടെ അശ്രദ്ധ മൂലം ഇത്തരത്തിൽ പല സ്ഥലത്തും കാർഷിക ഉപകരണങ്ങൾ നശിക്കുന്നുണ്ടെന്നും കൃഷി വകുപ്പ് അടിയന്തരമായി ഇടപ്പെട്ട് നടപടി സ്വീകരിക്കണമെന്നും കോലത്ത്പാടം കോൾപടവിലെ കർഷകർ ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button