EDAPPALKOLOLAMBALocal news
കോലൊളമ്പ് ക്ഷീര കർഷക സംഘത്തിന് കെട്ടിടമൊരുങ്ങുന്നു;തറക്കല്ലിടൽ കർമ്മം മന്ത്രി കെ.ടി.ജലീൽ നിർവ്വഹിച്ചു


എടപ്പാൾ: കോലൊളമ്പ് ക്ഷീര കർഷക സംഘത്തിന് കെട്ടിടം ഒരുങ്ങുന്നു. പുലിക്കാടാണ് കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടത്തിൻ്റെ തറക്കല്ലിടൽ കർമ്മം മന്ത്രി കെ.ടി.ജലീൽ നിർവ്വഹിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.സുബൈദ അദ്ധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗായത്രി, ബ്ലോക്ക് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എൻ.ആർ അനീഷ്, എടപ്പാൾ എൻ.ഷീജ, സി.വി.ദേവദാസ്, എടപ്പാൾ ഡി.ഇ.ഒ- മുഹമ്മദ് നാസിം, പി& ഐ സൂപ്രവൈസർ ഷീജ, എടപ്പാൾ എൽ സി സെക്രട്ടറി ഇ.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.അഡ്വ: അബ്ദുറഹ്മാൻ സ്വാഗതവും ക്ഷീര സംഘം സെക്രട്ടറി സുരിജ ശശീധരൻ നന്ദിയും പറഞ്ഞു.

