EDAPPALKOLOLAMBALocal news
കോലളമ്പ് ജി. യു. പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി സ്മാർട്ട് ഫോൺ നൽകി


എടപ്പാൾ :ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടുന്ന ഒരു കൂട്ടം നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് കൊലളമ്പ് ജി. യു. പി സ്കൂളിൾ. പതിനഞ്ചോളം നിർദ്ധനരായ കുട്ടികൾക്കാണ് ഓൺലൈൻ പഠനം സാധ്യമാകുന്നത്. കോലൊളമ്പിലെ ഒരുപറ്റം സുമനസ്സുകളിൽ നിന്ന് സംഭരിച്ച തുകയാണ് വിദ്യാർത്ഥികൾക്കായി ഫോൺ വാങ്ങി നൽകിയത്. പതിനഞ്ചു ഫോണിൽ രണ്ടെണ്ണം എം. എൽ. എ കെ ട്ടി ജലീലിന്റെ ഫണ്ടിൽ നിന്നുമാണ്. എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് സി പി മുഹമ്മദ് ആരിഫ്, പ്രധാനധ്യാപിക സതീദേവി ടീച്ചർ, മറ്റ് അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
