കോലത്ത് പാടം കോൾ പടവിലെ ഹൈലെവൽ കനാലിന്റെ പ്രവർത്തി ആരംഭിച്ചു

ചങ്ങരംകുളം | കോലത്ത് പാടം കോൾ പടവിലെ ഹൈലെവൽ കനാലിന്റെ പ്രവർത്തി ഉദ്ഘാടനം ജില്ല പഞ്ചയത്ത് മെമ്പർ ആരിഫ നാസർ ഉദ്ഘാടനം ചെയ്തു, എടപ്പാൾ , നന്നംമുക്ക് , ആലംങ്കോട് എന്നീ പഞ്ചയത്തുകളിലായി 700 ഏക്കറോളം വരുന്ന പാടശേഖരത്തിലെ നെൽകൃഷിക്കാശ്യമായ പ്രധാന ജലസേചന കനലായ മൂച്ചിക്കൽ കനാലിനാണ് രണ്ടര കിലോമീറ്ററോളം വരുന്ന കനാലിനാണ് ജില്ല പഞ്ചയത്ത് ഡിവിഷൻ മെമ്പർ ആരിഫ നാസർ 25 ലക്ഷം രൂപ അനുവദിച്ചത്, വർഷാവർഷം ലക്ഷങ്ങൾ ചില വഴിച്ചാണ് കർഷകർ കൃഷിയിറക്കുന്നത് , നന്നംമുക്ക് ഗ്രാമ പഞ്ചയത്ത് പ്രസിഡൻണ്ട് മിസ്രിയ സൈഫുദീൻ അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് ഒ പി പ്രവീൺ , വാർഡ് മെമ്പർ ഫയാസ് , കോൾ പടവ് ജോയിൻ സെക്രട്ടറി കെ.വി കുഞ്ഞിമോൻ എന്നിവർ ആശംസകൾ നേർന്നു , കോൾ പടവ് സെക്രട്ടറിയും പെരുമ്പടപ്പ് മെമ്പറുമായ വി.വി. കരുണാകരൻ സ്വാതം പറഞ്ഞു , കോൾ പടവ് വൈസ് പ്രസിഡൻണ്ട് പിവി ആലി നന്ദിയും പറഞ്ഞു
