KERALA
കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിങ്; പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം; നടപടി പ്രായം പരിഗണിച്ച്

കോട്ടയം നഴ്സിംഗ് കോളേജ് റാഗിങ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം. പ്രതികളുടെ പ്രായം കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്.നേരത്തെ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും കോടതി പരിഗണിച്ചു. കോട്ടയം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.
മൂന്നാം വർഷ വിദ്യാർത്ഥികളായ സാമുവേല്‍(20), ജീവ(19), റിജില്‍ ജിത്ത്(20), രാഹുല്‍ രാജ്(22), വിവേക് (21) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി ഉള്‍പ്പടെ തള്ളിയിരുന്നു. കോട്ടയം ഗവണ്‍മെന്റ് നഴ്സിംഗ് കോളേജില്‍ ഒന്നാം വർഷ വിദ്യാർത്ഥികള്‍ക്കെതിരെ അതിക്രൂരവും പൈശാചികവുമായ റാഗിങ് നടന്ന സംഭവമാണ് കേസിനാധാരം.
