MALAPPURAM
കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം നാളെ
പഴയ സ്റ്റാൻഡും കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഒന്നര ഏക്കറിലാണ് ഷോപ്പിംഗ് കോംപ്ലക്സ് യാഥാർത്ഥ്യമാക്കിയത്. യാത്ര സൗകര്യത്തിനായി സ്റ്റാൻഡിന്റെ അരികുവശത്തെ റോഡുകൾ 10 മീറ്റർ വീതി കൂട്ടി. ബസ്സുകൾക്ക് കടന്നുവരാനും പോകാനുമുള്ള സംവിധാനം, 14 മുറികൾ, ആധുനിക സംവിധാനത്തോടെയുള്ള ശുചിമുറി, വാഹന പാർക്കിംഗ് എന്നിവ ഉൾപ്പെട്ടതാണ് കെട്ടിടം.
കേരള അർബൻ ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ നിന്ന് വായ്പ എടുത്താണ് നിർമ്മാണം. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്റ്റാൻഡ് പ്രവർത്തനമാരംഭിക്കുന്നത് വ്യാപാരികൾ അടക്കമുള്ളവർക്ക് അതിജീവനത്തിന്റെ പാതയാണ്. വാർത്താസമ്മേളനത്തിൽ ഉപാധ്യക്ഷൻ പി.പി ഉമ്മർ, പ്രതിപക്ഷനേതാവ് ടി.കെ കബീർ, സ്ഥിരം സമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാക്ക്, പി. മറിയാമു, സെക്രട്ടറി കുമാർ എന്നിവരും പങ്കെടുത്തു