Kokkur
കോക്കൂർ സ്കൂൾ വിജയോത്സവം

കോക്കൂർ എ എച്ച് എം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പത്താം ക്ലാസിലും പ്ലസ്ടുവിലും മികച്ച വിജയം കരസ്തമാക്കിയവരെയും എൽ എസ് എസ്, യു എസ് എസ് മത്സരപ്പരീക്ഷകളിൽ വിജയിച്ചവരെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
പി ടി ഹാളിൽ നടന്ന ചടങ്ങ് പി ടി എ പ്രസിഡന്റ് മുജീബ് കോക്കൂർ 95 ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് മൈമൂന ഫാറൂഖ് അധ്യക്ഷത വഹിച്ചു.
എസ്‌എംസി ചെയർമാൻ വി വി ശശിധരൻ, സംരക്ഷണ സമിതി ചെയർമാൻ അഷ്റഫ് കോക്കൂർ, ഷൈന പി, ബീന ബി, മിനി പ്രസാദ്, ഷീന പി ഡി, കെ അനിൽ കുമാർ, എസ് കെ ഷാജി പ്രസംഗിച്ചു.


