CHANGARAMKULAMLocal news
കോക്കൂർ സ്കൂളിൽ കഥോത്സവം സംഘടിപ്പിച്ചു
ചങ്ങരംകുളം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും എസ് എസ് കെയുടെയും ആഭിമുഖ്യത്തിൽ കോക്കൂർ എ എച്ച് എം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ കഥോത്സവം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ, ഷഹന നാസർ, റീസ പ്രകാശ്, മൈമൂന ഫാറൂഖ്, പി പി സക്കീർ, ഷെരീഫ് പള്ളിക്കുന്ന്, കെ അനിൽകുമാർ, ഷൈന പി, വിപിൻ കെ എം, ഷൈലജ എന്നിവർ പ്രസംഗിച്ചു.