VATTAMKULAM

വിദ്യാർത്ഥി കൺസഷൻ: ബസ്സുകളുടെ അമിത കൊള്ള അവസാനിപ്പിക്കണം : എം എസ് എഫ്

എടപ്പാൾ : വിദ്യാർഥിയുടെ അവകാശമായ യാത്രാ കൺസഷൻ ആനുകൂല്യം നിരസിക്കുകയും വിദ്യാർഥികളെ ഭീഷണിപ്പെടുത്തി അമിതമായ ചാർജ് ഈടാക്കുകയും ചെയ്യുന്ന ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വട്ടംകുളം പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
തുടർന്നും ഈ ധിക്കാര നടപടിയുമായി മുന്നോട്ടു പോകുകയാണെങ്കിൽ നിയമപരമായും വിദ്യാർത്ഥികളെ അണിനിരത്തിയും നേരിടുമെന്നും യോഗം മുന്നറിയിപ്പു നൽകി.
മുസ്ലിം യൂത്ത് ലീഗ് തവനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പത്തിൽ സിറാജ് യോഗം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് ഷാഹിദ് വാഫി അധ്യക്ഷത വഹിച്ചു.
എം എഫ് എഫ് മലപ്പുറം ജില്ല സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി, എംഎസ്എഫ് മണ്ഡലം ജനറൽ സെക്രട്ടറി ഏവി നബീൽ, എംഎസ്എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അജ്മൽ മൂതൂർ, പഞ്ചായത്ത് ഭാരവാഹികളായ ആസിഫ്, മുസ്‌ലിഹ്‌ പോട്ടൂർ ,സൽമാൻ പത്തിൽ, ഷഹബാസ് ചേകനൂർ ,ഷമീം തിരുമാണിയൂർ ,സുഫൈൽ എംകെ, ബാസിം എന്നിവർ പങ്കെടുത്തു സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button