KERALA
കൊല്ലത്ത് ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം
കടയ്ക്കലിൽ ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർഥിനിക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം. വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ചടയമംഗലത്തെ എയ്‌ഡഡ് സ്‌കൂളിലെ ഉർദു അധ്യാപകൻ യൂസഫിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.