CHANGARAMKULAM
ചങ്ങരംകുളത്ത് പഴയ സ്കൂട്ടറിൽ എത്തിയ യുവാവ് പുതിയ സ്കൂട്ടർ മോഷ്ടിച്ച് രക്ഷപ്പെട്ടു


ചങ്ങരംകുളത്ത് പഴയ സ്കൂട്ടറിൽ എത്തിയ യുവാവ് പുതിയ സ്കൂട്ടർ മോഷ്ടിച്ച് രക്ഷപ്പെട്ടു. ചങ്ങരംകുളം തൃശ്ശൂർ റോഡിൽ ടൈൽസ് കടയിൽ ടൈൽസ് നോക്കാനെത്തിയ ആളുടെ ACCESS 125 മോഡൽ BLACK കളർ KI54 L6021 നമ്പർ ബൈക്കാണ് മോഷണം പോയത്.ചങ്ങരംകുളം ടൗൺ ഭാഗത്ത് നിന്ന് പഴയ സ്കൂട്ടറിൽ എത്തിയ യുവാവ് കടക്ക് മുന്നിൽ തന്റെ സ്കൂട്ടർ നിർത്തിയ ശേഷം പുതിയ സ്കൂട്ടർ എടുത്ത് ചങ്ങരംകുളം ടൗൺ ഭാഗത്തേക്കാണ് ഓടിച്ച് പോയത്.
