KERALA
കൊച്ചി ഇൻഫോപാർക്കിലെ തീപിടിത്തത്തിന് കാരണം ഷോർട് സർക്യൂട്ട്


ജിയോ ഇൻഫോപാർക്ക് കെട്ടിടത്തിൽ ഇന്നലെ രാത്രി 6.30 ഓടെയാണ് തീപടർന്നത്. കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്.ഓഫീസിനുള്ളിലെ എസികൾ പൊട്ടിത്തെറിച്ചു. കെട്ടിടത്തിനുള്ളിൽ മുപ്പതോളം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്
