എടപ്പാൾ ITI പ്രവേശനോത്സവം മാനേജിംഗ് ഡയറക്ടർ കെ. ഉസ്മാൻ നിർവഹിച്ചു


എടപ്പാൾ നാഷണൽ ഐ.ടി.ഐ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനോത്സവം നടന്നു. 2022 – 23 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം
ട്രസ്റ്റ് സ്ഥാപക ചെയർമാൻ ഇബ്രാഹിം മുതൂരിന്റെ സാന്നിധ്യത്തിൽ മാനേജിംഗ് ഡയറക്ടർ കെ. ഉസ്മാൻ നിർവഹിച്ചു.

കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓട്ടോമൊബൈൽ എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, എ/സി & റഫി ജനറേഷൻ എൻജിനീയറിംഗ്, ഫയർ & സേഫ്റ്റി എൻജിനീയറിംഗ്. NCVT ഇലക്ട്രീഷൻ, ഡ്രാഫ്റ്റ് മാൻ സിവിൽ എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളുടെ ഉദ്ഘാടനമാണ് ഇന്ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നത്. പ്രവേശനം നേടിയ നൂറോളം വിദ്യാർത്ഥികൾ പരിപാടിയുടെ ഭാഗമായി.
പ്രിൻസിപ്പൽ അർജുൻ, മാനേജർ ശ്രീനിവാസൻ, വാർഡ് മെമ്പർ ഫസീല സജീബ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദിലീപ് മാസ്റ്റർ എടപ്പാൾ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി.













