THAVANUR
കേളപ്പജി അനുസ്മരണം നടത്തി.
തവനൂരിൻ്റെ വികസന നായകൻ കെ.കേളപ്പൻ്റെ നാമധേയത്തിലുള്ള കെ. എം. ജി.യു.പി സ്കൂൾ അതിൻ്റെ സുവർണ ജൂബിലി ആഘോഷവേളയിൽ,
78-ാമത് സർവ്വോദയ മേളയോടനുബന്ധിച്ച് കേളപ്പജി അനുസ്മരണം സംഘടിപ്പിച്ചു . സർവോദയ സംഘം സംസ്ഥാന പ്രസിഡണ്ട് ശ്രീ ടി. കെ. എ. അസീസ് ഉദ്ഘാടനം ചെയ്തു.
തവനൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
മുൻ എം.പി.യും സർവോദയമേള ചെയർമാനുമായ സി.ഹരിദാസ് അനുസ്മരണ പ്രഭാഷണം നടത്തി.
കെ.വി. സഹദേവൻ ,ഹമീദ് കൈനിക്കര ,അടാട്ട് വാസുദേവൻ,
പ്രധാനാധ്യാപിക എസ്.ബിന്ദു, ഹബീബ് റഹ്‌മാൻ , കെ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.