MALAPPURAM

കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (KEWSA) മലപ്പുറം ജില്ലാസമ്മേളനം നവംബർ 3ന് തിരുന്നാവായയിൽ

മലപ്പുറം: കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (KEWSA) യുടെ 38-ാമത് സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാസമ്മേളനം നവംബർ 3ന് തിരുന്നാവായ നിളാ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

പൊതുസമ്മേളനം പൊന്നാനി ലോകസഭാ മണ്ഡലം എം.പി അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. KEWSA മലപ്പുറം ജില്ലാപ്രസിഡന്റ് എം.വി. അബ്‌ദുൾജബ്ബാർ അധ്യക്ഷത വഹിക്കും. തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാമ്പറ്റ ദേവയാനി സ്റ്റാൾ ഉദ്ഘാടനം നിർവ്വഹിക്കും.

ഉച്ചയ്ക്ക് ശേഷം നടക്കുന്ന പ്രതിനിധിസമ്മേളനം സംഘടനാ സംസ്ഥാന പ്രസിഡൻ്റ് രാഗേഷ് പി.വി ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അജേഷ്കുമാർ എം.എസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.

സമ്മേളനത്തിൻ്റെ ഭാഗമായി ആദരിക്കൽ, അവാർഡ്‌ദാനം, വിവിധ കമ്പനികളുടെ ഡെമോൺസ്ട്രേഷൻ, കൂടാതെ കിടപ്പ് രോഗികൾക്കുള്ള സഹായവിതരണവും നടക്കും.

2025 ഡിസംബർ 18ന് കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെച്ച് നടത്തപ്പെടുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ജില്ലാസമ്മേളനം സംഘടിപ്പിക്കുന്നത്.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ:
1. ജില്ല പ്രസിഡന്റ് എം.വി. അബ്ദുൾ ജബ്ബാർ
2. ജില്ലാ സെക്രെട്ടറി എം.കെ. മുഹമ്മദ് റഫീഖ്
3. ട്രഷറർ പി.പി. ശശീധരൻ
4. സംസ്ഥാന അസിസ്റ്റന്റ് സെക്രെട്ടറി എം. പ്രശോഭ്
5. ജില്ലാ സമ്മേളന കൺവീനർ കെ. അബ്‌ദുൾ ലത്തീഫ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button