PONNANI

പൊന്നാനിയിൽ യുവതിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ, ഒരുമാസമായിട്ടും യാതൊരു വിവരവും ഇല്ല

പൊന്നാനി:പൊന്നാനി കണ്ടുകുറുമ്പകാവ് ക്ഷേത്രത്തിനടുത്ത്‌ താമസിക്കുന്ന വട്ടപറമ്പിൽ അബൂതാഹിറിന്റെ ഭാര്യ ഉമ്മുസൽമയെയാണ് കാണാതായത്.
മെയ് മാസം ഇരുപത്തിയറാം തിയ്യതി ഉമ്മു സൽമ പഠിച്ചിരുന്ന അയിങ്കലം യതീംഖാനായിൽ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ഉണ്ടെന്ന് പറഞ്ഞു വീട്ടിൽ നിന്നും കാലത്ത് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു വരാത്തത് കാരണം ബന്ധുക്കൾ അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല. ഗൾഫിൽ ജോലി ചെയ്തു വരുകയായിരുന്ന ഭർത്താവ് അബൂതാഹിർ രണ്ടു വർഷമായി നാട്ടിൽ ഉണ്ട്. രണ്ടു ചെറിയ കുട്ടികളുടെ ഉമ്മയെ അവർക്ക് നഷ്ടമായിട്ട് ഒരുമാസം പിന്നിടുന്നു. പൊന്നാനി പോലീസിൽ ബന്ധുക്കൾ പരാതിനൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെയും എവിടെയാണെന്ന് കണ്ടത്താൻ പൊലീസിന് സാധിച്ചിട്ടില്ല.

വീട്ടിൽ നിന്നും പോയതിന്റെ പിറ്റേ ദിവസം കാലത്ത് അബൂതാഹിറിന്റെ ഫോണിലേക്ക് പത്ത് മണിയോടെ ഒരു കാൾ വന്നു എടുത്തു നാല് സെക്കന്റ് കഴിയുമ്പോളേക്കും കോൾ കട്ട് ആകുകയും ചെയ്തു. അതായിരുന്നു ബന്ധുക്കൾ വന്ന അവസാന കോൾ.
ഉമ്മുസൽമയുടെ തിരോധാനത്തിൽ യാതൊരു വിവരവും
ഒരുമാസമായിട്ടും ലഭിക്കാത്ത സാഹചര്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുവാൻ ഒരുങ്ങുകയാണ് കുടുംബം.
ഈ ഫോട്ടോയിൽ കാണുന്ന മുപ്പത്തിരണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയെ എവിടെയെങ്കിലും കണ്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യാർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button