ELECTION NEWSMALAPPURAM
കാത്തിരിപ്പിന് വിരാമം: വോട്ടെണ്ണൽ തുടങ്ങി; ആദ്യം എണ്ണാൻ തുടങ്ങുക തപാൽ വോട്ടുകൾ
മലപ്പുറം:എല്ലാ പിരിമുറുക്കങ്ങൾക്കും അവസാനമാവുകയാണ്. ഒരുമാസമായി കാത്തിരിക്കുന്ന ഫലമറിയാൻ സമയമായ്. രാവിലെ എട്ടുമുതൽ 14 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ തുടങ്ങും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. എട്ടരയോടെ മറ്റു വോട്ടുകൾ എണ്ണാൻ തുടങ്ങും. ഓരോ മണ്ഡലത്തിലെയും തദ്ദേശസ്ഥാപനങ്ങളുടെ ക്രമത്തിലാണ് എണ്ണൽ പുരോഗമിക്കുക. വോട്ടെടുപ്പ് യന്ത്രങ്ങൾ ബൂത്തുകളുടെ ക്രമത്തിൽ എണ്ണും