കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റി യാത്രയപ്പ് ഉദ്ഘാടനം ചെയ്തു.

പൊന്നാനി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന 15 അധ്യാപകർക്ക്
പൊന്നാനി: ഡി.എ കുടിശ്ശിക അനുവദിക്കാത്ത സർക്കാർ നിലപാട് വഞ്ചനാപരമാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് പറഞ്ഞു. ഡി.എ ഔദാര്യമാണെന്ന മട്ടിലാണ് സർക്കാർ. നിരന്തരം ജീവനക്കാരുടെ അവകാശങ്ങൾ കൊള്ളയടിക്കുകയാണ് ഇടതു സർക്കാർ ചെയ്യുന്നത്.
പൊന്നാനി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന 15 അധ്യാപകർക്ക് കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റി നൽകിയ യാത്രയപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഉപജില്ലാ പ്രസിഡൻ്റ് സി റഫീഖ് അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറിമാരായ പി വിനോദ് കുമാർ ഉപഹാര സമർപ്പണവും സി.വി സന്ധ്യ മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ സി.പി മോഹനൻ, ടി.കെ സതീശൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ഹസീന ബാൻ, പി.എ ഷുക്കൂർ, ജില്ലാ സെക്രട്ടറി കെ സുഭാഷ്, ട്രഷറർ ശ്രീജിത്ത്, കെ.എം അനന്തകൃഷ്ണൻ, ദിപു ജോൺ, എം പ്രജിത് കുമാർ, പി സജയ്, പി ശ്രീദേവി, ടി.വി നൂറുൽ അമീൻ, കെ.പി നസീബ്,
കെ.എസ് സുമേഷ്, വി.ടി തോബിയാസ്, ഹെൽബിൻ ജോസ് പ്രസംഗിച്ചു.
ഭാരവാഹികൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും ഉപഹാരങ്ങൾ നൽകി. ഇഫ്താർ സൗഹൃദ സംഗമത്തിൽ മുസ്തഫ വടമുക്ക്, കെ ജയപ്രകാശ്, നബീൽ നൈതല്ലൂർ, ടി ശ്രീജിത്ത്, വി.കെ അനസ് ഉണ്ണികൃഷ്ണൻ പൊന്നാനി, പ്രമോദ്, ശ്രീകല ചന്ദ്രൻ, ഷബ്ന ആസ്മി ഷീജാ സുരേഷ് അതിഥികളായി.
വിരമിക്കുന്ന അധ്യാപകരായ എം.കെ.എം അബ്ദുൽ ഫൈസൽ, കെ ജയറാം, ഉഷാകുമാരി, ജോളി വർഗീസ്, പി കാർത്തിക, ജസീന്ത, എ.ടി ടെസ്സി, സി.കെ ഗ്രേസി, ജീന എന്നിവർ മറുപടി പ്രസംഗം നടത്തി

