എടപ്പാൾ: കോടതിയിൽ കേസ് വരുമ്പോൾ മാത്രം സ്കൂൾ ഉച്ച ഭക്ഷണത്തിന് തുക അനുവദിക്കുന്ന സർക്കാർ നിലപാട് തിരുത്തി ഉച്ചഭക്ഷണ ഫണ്ട് ഉടൻ അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഉപജില്ലാ സമ്മേളനവും, വാർഷിക കൗൺസിൽ യോഗവും ഡി.സി.സി. സെക്രട്ടറി അഡ്വക്കറ്റ് സിദ്ധീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ.എം അബദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി.വി സന്ധ്യ ടീച്ചർ, സി.പി. മോഹനൻ മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡന്റ് സി.എസ് മനോജ്, ജില്ലാ ജോയിൻ സെക്രട്ടറി കെ.വി പ്രഷീദ്, ബെന്നി തോമസ്,രഞ്ജിത് അടാട്ട്, ബിജു പി സൈമൺ, പി.ജി സജീവ്, ഇ.ടി സിന്ധു, എം.എസ് ആൻസൺ, എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. മുഹമ്മദ് ജലീൽ സ്വാഗതവും, ട്രഷറർ എസ്. അശ്വതി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പി.മുഹമ്മദ് ജലീൽ- പ്രസിഡന്റ്, എസ്. അശ്വതി- സെക്രട്ടറി, എസ്. സുജ – ട്രഷറർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…