Categories: Local newsVELIYAMKODE

വെളിയംകോട് സുനാമി മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു

&NewLine;<p>വെളിയംകോട്&colon; തീരദേശത്തെ ജനങ്ങളെ സുനാമിയെ നേരിടാന്‍ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായി ഐക്യ രാഷ്ട്രസഭയുടെ സഹകരണത്തോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വെളിയംകോട് പഞ്ചായത്തില്‍ സുനാമി മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു&period; 17 -ാം വാര്‍ഡിലെ പത്തുമുറി ബീച്ചിലാണ് മോക്ക് ഡ്രില്‍ നടന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ദുരന്തനിവാരണ വകുപ്പ്&comma; പോലീസ്&comma; ഫയര്‍ ഫോഴ്സ്&comma; ആരോഗ്യം&comma; ഫിഷറീസ്&comma; കോസ്റ്റ് ഗാര്‍ഡ്&comma; പഞ്ചായത്ത് തുടങ്ങിയ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ട്&comma; താലൂക്ക് തല ഉദ്യോഗസ്ഥര്‍&comma; പഞ്ചായത്ത് പ്രതിനിധികള്‍&comma; ആശവര്‍ക്കര്‍മാര്‍&comma; പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് മോക്ക് ഡ്രില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രാവിലെ ഒന്‍പതു മണിയോടെ വിവിധ വകുപ്പുകളുടെ ജീവനക്കാരും&comma; വാഹനങ്ങളും ഫിഷറീസ് റോഡിനു സമീപം അണിനിരന്നു&period; ഇന്ത്യാനേഷ്യയിലെ വടക്കന്‍ സുമാത്രയില്‍ റിക്ടര്‍ സ്‌കെയിലില്‍ 9&period;3 തീവ്രതയുള്ള ഭൂകമ്പമുണ്ടായി എന്ന ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ് രാവിലെ 9&period;45 ന് വന്നതോടെ തീരദേശ ജില്ലകളില്‍ ജാഗ്രത പ്രഖ്യാപിച്ചു കൊണ്ടുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് വന്നു&period; ഇതോടെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് അനൗണ്‍സ്‌മെന്റുകള്‍ വന്നുതുടങ്ങി&period; 10&period;45 ഓടെ സുനാമിത്തിരകള്‍ പൊന്നാനിയിലെത്തുമെന്ന സന്ദേശം വന്നു&period; സമയോചിതമായി ഇടപെട്ട പോലീസ്&comma; ഫയര്‍ ഫോഴ്സ്&comma; തീരദേശ സേന&comma; സിവില്‍ ഡിഫെന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ തീരദേശത്തുള്ള 75 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു&period; മോട്ടോര്‍ വാഹന വകുപ്പ് രക്ഷാപ്രവര്‍ത്തനത്തിനായി മാര്‍ഗതടസങ്ങള്‍ ഒഴിവാക്കി&period; പോലീസ് ഹാച്ചറി റോഡ് പരിസരത്തെ കടകള്‍ അടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വീടുകളില്‍ കുടുങ്ങിക്കിടന്ന കിടപ്പുരോഗികള്‍&comma; ഭിന്നശേഷിക്കാര്‍&comma; ഗര്‍ഭിണികള്‍ എന്നിവരെ ദുരിതാശ്വാസ ക്യാമ്പായി സജ്ജീകരിച്ച അല്‍ത്തമാം ഓഡിറ്റോറിയത്തില്‍ എത്തിച്ചു&period; വൈദ്യസഹായം ആവശ്യമുള്ള 30 പേര്‍ക്ക് ചികിത്സ നല്‍കി&period; കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെയും ഫയര്‍ ഫോഴ്സ് ബേസ് ക്യാമ്പ് ആയ വെളിയംകോട് ഇസ്ലാമിക് സെന്ററില്‍ എത്തിച്ചു&period; 15-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട ചിന്നന്‍ കോളനിയിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന സന്ദേശത്തെ തുടര്‍ന്ന് സിവില്‍ ഡിഫെന്‍സും ഫയര്‍ ഫോഴ്സും തിരച്ചില്‍ നടത്തി&period; 11&period; 15 ന് ജഗ്രതാ നിര്‍ദേശം പിന്‍വലിച്ചതോടെ മോക്ക് ഡ്രില്‍ അവസാനിച്ചതായി ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചു&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മോക് ഡ്രില്ലിന് ശേഷം ചേര്‍ന്ന അവലോകനയോഗത്തില്‍ ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്&period; എസ്&period; സരിന്‍&comma; പൊന്നാനി തഹസില്‍ദാര്‍ പ്രമോദ് പി&period; ലാസര്‍&comma; ഡെപ്യൂട്ടി തഹസില്‍ദാര്‍ എ&period; കെ&period; പ്രവീണ്‍&comma; താനൂര്‍&comma; തിരൂര്‍&comma; പൊന്നാനി ഫയര്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍&comma; പോലീസ് ഉദ്യോഗസ്ഥര്‍&comma; ആരോഗ്യം&comma; കോസ്റ്റ് ഗാര്‍ഡ്&comma; സിവില്‍ ഡിഫെന്‍സ്&comma; ഫിഷറീസ് തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍&comma; വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേല്‍&comma; വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുറത്ത്&comma; ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു&period; തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളിലായി തിരഞ്ഞെടുക്കപ്പെട്ട ഒമ്പതു ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്&period; ശക്തമായ തീരശോഷണം നേരിടുന്നതിനാലാണ് വെളിയങ്കോട് തീരമേഖലയെ ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തീരദേശത്തെ സുനാമിയെ പ്രതിരോധിക്കാന്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി ഐക്യ രാഷ്ട്രസഭയുടെ 12 സൂചകങ്ങള്‍ കടന്നാല്‍ വെളിയംകോട് തീരദേശത്തെ &&num;8216&semi;സുനാമി റെഡി&&num;8217&semi; സാക്ഷ്യപത്രത്തിനായി പരിഗണിക്കും&period; പദ്ധതിയുടെ ആദ്യഘട്ടം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ നടത്തിയിരുന്നു&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;image-5-1080x810&period;png" alt&equals;"" class&equals;"wp-image-83870"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;image-6-1080x810&period;png" alt&equals;"" class&equals;"wp-image-83871"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം; അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട് : മദ്യ ലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം. അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട…

3 hours ago

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം 26ന്

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ഏപ്രില്‍ 26ന് നടക്കും. പ്രതിഷ്ഠദിനത്തോടനുബന്ധിച്ച് 26ന്വൈകീട്ട് 6 മണി…

3 hours ago

തൃശൂർ പൂരത്തിന്: ഇന്ന് കൊടിയേറ്റം

തൃശൂർ : തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക…

3 hours ago

🇦🇪UAE, OMAN🇴🇲, SAUDI🇸🇦, BAHRAIN🇧🇭, QATAR🇶🇦, MALAYSIA🇲🇾 Visit Visas at Lowest rates….

✨ജോബ് വിസകൾക്കുള്ള എമിഗ്രേഷൻ ക്ലിയറൻസ്Available All GCC Countries കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകRAYYANTOURS & TRAVELS📱9645 275227📱7034 888815📱7025 330000…

4 hours ago

പോട്ടൂർ പാടശേഖസമിതിയ്ക്ക് ലഭിച്ച ജ്യോതി വിത്ത് വിതരണം

എടപ്പാൾ : വട്ടംകുളം കൃഷിഭവൻ മുഖാന്തരം പോട്ടൂർപാടശേഖസമിതിയ്ക്ക് ലഭിച്ച വിരിപ്പുകൃഷിയ്ക്കുള്ള ജ്യോതി വിത്ത് വിതരണം പോട്ടൂർ ഡിവിഷൻ ബ്ലോക്ക് മെമ്പർ…

6 hours ago

പെൻഷനേഴ്സ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

എടപ്പാൾ : പെൻഷനേഴ്സ് ഓർഗനൈസേഷൻ എടപ്പാൾ യൂണിറ്റിന്റെ വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.…

6 hours ago