കെ.പി.എസ്.ടി.എ സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചു
![](https://edappalnews.com/wp-content/uploads/2022/12/Screenshot_2022-12-12-14-27-26-172_com.miui_.notes_.jpg)
![](https://edappalnews.com/wp-content/uploads/2022/12/IMG-20221203-WA0031-643x1024.jpg)
എടപ്പാൾ: കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ജില്ലാ പരിധിയിലുള്ള എടപ്പാൾ, പൊന്നാനി, കുറ്റിപ്പുറം, തിരൂർ ഉപജില്ലകളിലെ അധ്യാപകരെ പങ്കെടുപ്പിച്ച് കൊണ്ട് സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചു. പുരുഷന്മാരുടെ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ പൊന്നാനി ഉപജില്ല ജേതാക്കളായപ്പോൾ തിരൂർ ഉപജില്ല രണ്ടാം സ്ഥാനത്തെത്തി.
അധ്യാപികമാർക്കായി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ എടപ്പാൾ ഉപജില്ല വിജയികളായി. തിരൂർ ഉപജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മത്സരങ്ങൾ കെ.പി.എസ്.ടി.എ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്തു. മുൻ സംസ്ഥാന അധ്യക്ഷൻ വി.കെ അജിത് കുമാർ സമ്മാന ദാനം നിർവഹിച്ചു. ടി.വി രഘുനാഥ്, റവന്യു ജില്ലാ പ്രസിഡന്റ് സി.പി മോഹനൻ, ട്രഷറർ മനോജ് കുമാർ, സിബി തോമസ്, ഷഫീഖ്, എം.പി മുഹമ്മദ്, എം.കെ.എം അബ്ദുൽ ഫൈസൽ, സി.പി ഷറഫുദ്ധീൻ, സി.എസ് മനോജ്, ബെന്നി തോമസ്, രാമകൃഷ്ണൻ, സജീവ് പി.ജി, ദീപ ലാസർ, നൂറുൽ അമീൻ എന്നിവർ പ്രസംഗിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)