വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു


വട്ടംകുളം ഗ്രാമപഞ്ചായത്തിന് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു. ചടങ്ങിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു
എടപ്പാൾ: അടിസ്ഥാന സൗകര്യവികസനത്തിൻ്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിന് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു. പഞ്ചായത്തിൻ്റെ ചിരകാല സ്വപ്നമായ ഓഡിറ്റോറിയം വി. സ്ക്വയർ എന്ന പദ്ധതിയിൽ നിർമ്മിക്കുന്നതിൻ്റെയും ഫിസിയേ തെറാപ്പി സെൻ്ററിൻ്റെയും ഉദ്ഘാടനം പ്രതിപക്ഷ ഉപ നേതാവ് പി.കെ.കുഞ്ഞാലികുട്ടി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. കാലഞ്ചാടികുന്ന് പാർക്ക്, ശ്മശാനം റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനവും വികസന രേഖ പ്രകാശനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടവും റംബൂട്ടാൻ ഗ്രാമം പദ്ധതിയുടെ ലോഞ്ചിംങ്ങ് മുൻ എം.പി. സി.ഹരിദാസും നിർവ്വഹിച്ചു.വികസന സ്റ്റാൻ്റിം കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എ. നജീബ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഇബ്രാഹിം മൂതൂർ നിർവ്വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അക്ബർ പനച്ചിക്കൽ, ഷീജ, കഴുങ്കിൽ മജീദ്, ശ്രീജ പാറക്കൽ, ദിലീപ് എരുവപ്ര, കെ.പി. റാബിയ,ഇ.എസ സുകുമാരൻ, തുടങ്ങിയവരും പത്തിൽ അഷറഫ്, ഭാസ്ക്കരൻ വട്ടംകുളം , ടി.പി. ഹൈദരലി ,എൻ.വി അഷറഫ്, എം. മുസ്തഫ, പ്രഭാകരൻ നടുവട്ടം, മണികണ്ടൻ തടത്തിൽ എന്നിവർ സംസാരിച്ചു.സെക്രട്ടറി ആർ.രാജേഷ് നന്ദിയും പറഞ്ഞു.

2.70 കോടിയോളം രൂപ ചിലവിട്ടാണ് നിലവിലെ പഞ്ചായത്ത് ഓഫീസിന് സമീപത്തുണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കി പുതിയ കെട്ടിടം നിർമ്മിച്ചത്. പരിമിത സൗകര്യത്തിൽ പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളെ പരമാവധി പ്രയോജനപെടുത്തി ഉപഭോക്താക്കൾക്ക് വേഗത്തിൽ മികച്ച സേവനം നൽകാൻ കഴിയും.













