Local newsTHRITHALA
കെസിഇഎഫ് കേരള ബാങ്കിന് മുന്നിൽ ധർണ നടത്തി


തൃത്താല : പ്രാഥമിക സംഘം ജീവനക്കാർക്കു ജില്ലാ ബാങ്കിൽ നൽകിയിരുന്ന 50 ശതമാനം തൊഴിൽ സംവരണം കേരള ബാങ്കിൽ പുനഃസ്ഥാപിക്കുക, അന്യായമായ സർവീസ് ചാർജുകൾ ഒഴിവാക്കുക, ആധുനിക സേവനങ്ങൾ നൽകാൻ പ്രൈമറി ബാങ്കുകളെ പ്രാപ്തമാക്കുമെന്ന വാഗ്ദാനം പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെസിഇഎഫ്) താലൂക്ക് കമ്മിറ്റി കേരള ബാങ്ക് ശാഖയ്ക്കു മുന്നിൽ ധർണ നടത്തി.ഡിസിസി സെക്രട്ടറി പി.വി.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. കെസിഇഎഫ് താലൂക്ക് പ്രസിഡന്റ് അബ്ദുൽ ഖാദർ വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. കെ.വിനോദ്, പി.എം.മോഹൻദാസ്, പി.ദാസൻ, വി.കെ.സഞ്ജയൻ, കെ.എം.രഞ്ജിത്ത്, എൻ.കെ.റാസി, പി.സിന്ധു എന്നിവർ പ്രസംഗിച്ചു.













