കെമിസ്ട്രി ലാബ് ഉദ്ഘാടനം ചെയ്തു
എടപ്പാൾ: എടപ്പാൾ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടെ ആധുനീകരിച്ച കെമിസ്ട്രി ലാബിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഏറ്റവും വലിയ കെമിസ്ട്രി ലാബ് ആണ് ഇതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു ഒരേ സമയം 60 കുട്ടികൾക്ക് പ്രാക്ടിക്കൽ ചെയ്യാനുള്ള സൗകര്യം ലാബിലുണ്ട് ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപയും സ്കൂൾ മാനേജ്മെന്റ് സമാഹരിച്ച 2.5ലക്ഷം രൂപയും ഉൾപ്പെടെ 17.5 ലക്ഷം ചിലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് പൂർത്തീകരിച്ചത്. പരിപാടിയോടനുബന്ധിച്ച് സർവ്വീസിൽ നിന്നും വിരമിക്കുന്ന വിലാസാനി ടീച്ചർക്ക് പി ടി എ യാത്രയയപ്പ് നൽകി. സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്കുള്ള അനുമോദനം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. രാമകൃഷ്ണൻ മുഖ്യാതിഥിയായി. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം എ നജീബ് , ഗ്രാമപഞ്ചായത്തംഗം ഇ എസ് സുകുമാരൻ, പി ടി എ പ്രസിഡൻ്റ് കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. വിലാസിനി ടീച്ചർ മറുപടി പറഞ്ഞു. പ്രിൻസിപ്പൽ കെ.എം അബ്ദുൾ ഗഫൂർ സ്വാഗതവും ഹെഡ്മാസ്റ്റർ എ കെ ഷൗക്കത്തലി നന്ദിയും പറഞ്ഞു