CHANGARAMKULAM

പാടത്ത് വിയർപ്പൊഴുക്കി കൃഷി ചെയ്ത ഞങ്ങളുടെ നെല്ലിന്റെ വില എവിടെ സർക്കാരെ

ചങ്ങരംകുളം: കർഷകരെ ഏറെ സാമ്പത്തികമായും ശാരിരികമായും ബുദ്ധിമുട്ട് അനുഭവിച്ചിട്ടാണ് ഈ സീസണിലും കർഷകർ കൃഷി ഇറക്കിയത് മാസങ്ങളായി മില്ല് ഉടമകൾ നെല്ല് ശേഖരിച്ച് കൊണ്ട് പോയിട്ടും നാളിതുവരെ ആയിട്ടും സർക്കാർ നെല്ലിന്റെ സംഭരണ വില നൽകാർ തയ്യാറാവുന്നില്ല.ഇത്തരം കർഷക വിഷയങ്ങളിൽ കൃഷിക്കാർക്ക് വേണ്ടി മുന്നോട്ട് വരേണ്ട കോൾ പടവ് കമ്മിറ്റിയുടെ മൗനവൃതവും ഏറെ സംശയകരമാണ്.
നെല്ല് സംഭരണം വില നൽകുക. ഇൻഷുറൻസ് തുക ഉടൻ വിതരണം ചെയ്യുക. പമ്പിംഗ് സബ്സിഡി കർഷകർക്ക് നേരിട്ട് വിതരണം ചെയ്യുക ഇറിഗേഷൻ ആക്ട് പ്രകാരം സമിതികൾ കൊണ്ടുവരാൻ അടിയന്തരമായി ഉത്തരവ് ഇറക്കുക നെല്ല് സംഭരണം വില കിലോയ്ക്ക് 35 രുപ യായി ഉയർത്തുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി ചങ്ങരംകുളം സബ് ട്രഷറിക്ക് മുന്നിൽ കർഷക സമരം സംഘടിപ്പിച്ചത്.പി.കെ അബ്ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ യുഡിഎഫ് ചെയർമാൻ പി ടി അജയ്മോഹൻ ഉദ്ഘാടനം ചെയ്തു.ഡിസിസി സെക്രട്ടറി സുരേഷ് പൊൽപ്പാക്കര മുഖ്യ പ്രഭാഷണം നടത്തി നാഹിർ ആലുങ്ങൽ ,ഹുറൈർ കൊടക്കാട്ട്,ടി കൃഷ്ണൻ നായർ,കാരയിൽ അപ്പു, എൻ വി സുബൈർ,ഉമ്മർ, അബ്ദുൽസലാം കോക്കൂർ,സി.കെ മോഹനൻ,മാമു വളയംകുളം,അബ്ദു കിഴിക്കര,ഉമ്മർ പള്ളിക്കര എന്നിവർ സംസാരിച്ചു.എം എസ്.കുഞ്ഞുണ്ണി,കെ.വി മുഹമ്മദാലി,എ പി അബ്ദുള്ളകുട്ടി,ഹുസൈൻ,അബ്ദുറഹ്മാൻ നന്നമുക്ക്, ഷംസീർ,സി വി.ഗഫൂർ എന്നിവർ കർഷക സമരത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button