കെഎസ്ആർടിസി എടപ്പാൾ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ഓപറേറ്റീവ് സെന്ററാക്കണം

മലപ്പുറം കെഎസ്ആർടിസി എടപ്പാൾ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് ഓപറേറ്റീവ് സെന്ററായി മാറ്റണമെന്ന് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ദിലീപ് മുഖർജി ഭവനിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ വി ഹരി അധ്യക്ഷനായി. എൻ പി സതീഷ് കുമാർ രക്തസാക്ഷി പ്രമേയവും ടി ദേവിക അനുശോചന പ്രമേയവും സംസ്ഥാന സെക്രട്ടറി പി എ ജോജോ സംഘടനാ റിപ്പോർട്ടും പി എ മുഹമ്മദാലി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ്ബാബു, ഓർഗനൈസിങ് സെക്രട്ടറി എസ് ആർ നിരീഷ് എന്നിവർ സംസാരിച്ചു. കെ സധു സ്വാഗതവും പി കെ കൈരളിദാസ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്തു. ഭാരവാഹികൾ: വി കെ സജിൽ ബാബു (പ്രസിഡന്റ്), പി കെ കൈരളിദാസ് (സെക്രട്ടറി), കെ ആർ രതീഷ് (ട്രഷറർ).
