Local newsTHRITHALA
കൂറ്റനാട് ക്ഷേത്രവളപ്പിലേക്ക് മരം വീണു


കൂറ്റനാട് : തൊഴൂക്കാട് കാലടി മഹാവിഷ്ണു ക്ഷേത്രവളപ്പിലേക്ക് മരങ്ങൾ കടപുഴകിവീണു. തൊട്ടടുത്ത പറമ്പിലെ പുളിമരവും തെങ്ങുമാണ് നടപ്പുരയുടെ മുകളിലേക്ക് വീണത്. ചുറ്റമ്പലത്തിനും നടപ്പുരയ്ക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. മരം വൈദ്യുതക്കമ്പിയിൽ തട്ടി സമീപത്തെ രണ്ട് വൈദ്യുതത്തൂണുകളും മുറിഞ്ഞു. കെ.എസ്.ഇ.ബി. ജീവനക്കാരെത്തി തടസ്സങ്ങൾ ഒഴിവാക്കി













