Local newsTHRITHALA

കൂറ്റനാട് ഓടിക്കൊണ്ടിരിക്കെ നടുറോഡിൽ ലോറിയുടെ മുൻവശം ഉയർന്നു പൊന്തി; എയറിൽ നിന്നും താഴെ ഇറങ്ങിയത് രണ്ട് മണ്ണ് മാന്തി യന്ത്രങ്ങൾ എത്തിയതോടെ

കൂറ്റനാട്: ഓടിക്കൊണ്ടിരിക്കെ നടുറോഡിൽ ലോറിയുടെ മുൻവശം ഉയർന്നു പൊന്തിയത് ഭീതി പരത്തി. കൂറ്റനാട് – തൃത്താല റോഡിൽ കോടനാട് യത്തീംഖാനക്ക് സമീപത്തെ ചെറിയ കയറ്റത്തിലായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ലോറിയുടെ മുൻവശം ഉയർന്ന് പൊന്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം 5 മണിയോടെ ആയിരുന്നു സംഭവം.  കൂറ്റനാട് ഭാഗത്ത് നിന്നും ആലൂർ ഭാഗത്തേക്ക് തെങ്ങിൻ തടികൾ കയറ്റി പോവുകയായിരുന്നു ലോറി. അമിതഭാരം കയറ്റിയതാണ് ലോറിയുടെ മുൻവശം ഉയരാൻ ഇടയാക്കിയത്. ലോറി മറിഞ്ഞ് വീഴാതെ നിന്നതിനാൽ വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് രണ്ട് മണ്ണ് മാന്തി യന്ത്രങ്ങൾ എത്തിച്ചാണ് ലോറി താഴ്ത്തിയത്. അമിതഭാരം ഒഴിവാക്കിയ ശേഷം ലോറി പ്രദേശത്ത് നിന്നും കൊണ്ടുപോയി. സംഭവത്തെ തുടർന്ന് റോഡിൽ അൽപ്പ സമയം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button