kaladi
കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു .

ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കാലടി ഗ്രാമ പഞ്ചായത്തിൽ കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു . കാലടി ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് പ്രസിഡെൻ്റ് ശ്രീ ബാബു കെ.ജി. കാലടി മൃഗാശുപത്രിയിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർക്കു കുത്തിവെയ്പ്പിന് ആവശ്യമായ സാധന സാമഗ്രികൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. കാലടി മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ പദ്ധതി വിശദീകരിച്ചു. കാലടി ഗ്രാമ പഞ്ചായത്തിലെ വൈസ് പ്രസിഡെൻ്റ് ശ്രീമതി ബൽക്കിസ് .കെ. , വികസന കാര്യ സ്ഥിര സമിതി അധ്യക്ഷൻ ശ്രീ ആനന്ദൻ കെ.കെ എന്നിവരും സന്നിഹിതരായിരുന്നു.
