EDAPPALLocal news

കുളങ്കര താലപ്പൊലി നാളെ

എടപ്പാൾ: ശുകപുരം കുളങ്കര താലപ്പൊലി നാളെ. കോവിഡ് മാനദണ്ഡങ്ങളോടെയാണ് ആഘോഷ പരിപാടികൾ.
ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഏറ്റവും പ്രധാന വഴിപാടായ ആയിരത്തിരി, താലം എന്നിവ ഈ വർഷവും മുടക്കമില്ലാതെ നടക്കും. നിർമ്മാല്യദർശനം
ഉഷപൂജ ഉച്ചപൂജ എന്നിവയ്ക്കുശേഷം ആന,
ശുകപുരം രാമകൃഷ്ണൻ്റെ മേളം എന്നിവയോടെ എഴുന്നള്ളിപ്പ്, അഞ്ചു മണി മുതൽ പൂതൻ തിറ കരിങ്കാളി തുടങ്ങി ആചാര പ്രധാനവും വഴിപാടുകളുമായ വരവുകൾ എന്നിവ പകൽ പൂരത്തിൽ നടക്കും. രാത്രി തായമ്പക
കേളി കൊമ്പുപറ്റ് കുഴൽപറ്റ് എന്നിവയ്ക്ക് ശേഷം പാടത്ത് താലം കൊളുത്തുന്ന കണ്ടെത്തിൽ
നിന്ന് ആയിരത്തിരി, താലം എഴുന്നള്ളിപ്പ്, മേളം ഇടയ്ക്ക കൊട്ടി പ്രദിക്ഷണം എന്നിവയോടെ ഉത്സവ ആഘോഷങ്ങൾക്ക് സമാപനമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button