EDAPPAL
കുറ്റിപ്പുറത്ത് ഹാഷിഷ് ഓയിൽ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

കുറ്റിപ്പുറം: അര കിലോയോളം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായി. നടുവട്ടം നാഗപ്പറമ്പ് സ്വദേശി മുഹമ്മദ് ആഷിക്ക്, തെക്കേ നാഗപ്പറമ്പ് അബ്ദുല്‍ ഷുക്കൂര്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. കുറ്റിപ്പുറം എക്സൈസാണ് പ്രതികളെ പിടികൂടിയത്.
കുറ്റിപ്പുറം നടുവട്ടം- നാഗപ്പറമ്പ് ഭാഗങ്ങളില്‍ കുറ്റിപ്പുറം എക്സൈസ് നടത്തിയ പരിശോധനയിലാണ് അര കിലോയോളം ഹാഷിഷ് ഓയിലുമായി ഇവർ പിടിയിലായത്. ചില്ലറ വില്പനക്കായി സൂക്ഷിച്ച ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്.
കുറ്റിപ്പുറം റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സാദിക്കും പാര്‍ട്ടിയും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
