പിഎസ്ജി താരങ്ങളുടെ മെനുവിൽ നിന്ന് കൊക്കകോളയും ഐസ്ഡ് ടീയും നിരോധിച്ചെന്ന് റിപ്പോർട്ട്


ഫ്രഞ്ച് ക്ലബായ പാരിസ് സെൻ്റ് ജെർമൻ താരങ്ങളുടെ മെനുവിൽ നിന്ന് കൊക്കക്കോളയും ഐസ്ഡ് ടീയും നിരോധിച്ചെന്ന് റിപ്പോർട്ട്. ക്ലബിൽ പുതുതായി നിയമിച്ച ന്യൂട്രീഷ്യൻ്റേതാണ് തീരുമാനം. ഫ്രഞ്ച് മാധ്യമമായ ‘ലെ പരിസിയൻ’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പിഎസ്ജിയെ പൂർണമായും പ്രൊഫഷണൽ ക്ലബ് ആക്കി മാറ്റുന്നതിൻ്റെ ഭാഗമായാണ് നടപടി.
മുൻ സ്പാനിഷ് താരത്തെയാണ് പിഎസ്ജി മുഴുവൻ സമയ ന്യൂട്രീഷ്യനായി നിയമിച്ചത്. താരങ്ങളൊക്കെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്ന് ന്യൂട്രീഷൻ്റെ നിർദ്ദേശമുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ താരങ്ങൾ തമ്മിലുള്ള ബന്ധം മികച്ചതാവും എന്നതിനൊപ്പം അവർ എന്തൊക്കെ കഴിക്കുന്നു എന്ന് മാനേജ്മെൻ്റിനു മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. കഴിഞ്ഞ സീസണിലും ക്ലബിനൊപ്പം ന്യൂട്രീഷൻ ഉണ്ടായിരുന്നെങ്കിലും ഫസ്റ്റ് ടീമിനു വേണ്ടി മാത്രം മുഴുവൻ സമയ ജോലി ആയിരുന്നില്ല ഉണ്ടായിരുന്നത്.
