KUTTIPPURAMLocal news
കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
കുറ്റിപ്പുറം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കുറ്റിപ്പുറം മിനി പമ്പക്ക് സമീപം ഉണ്ടായ അപകടത്തിൽ തിരുന്നാവായ സ്വദേശി സൗരവ് കൃഷ്ണയാണ് (25) മരണപ്പെട്ടത്. തൃശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് എതിർദിശയിൽ നിന്ന് വന്ന ബൈക്കിൽ ഇടിച്ചാണ് അപകടം.