MALAPPURAM
കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു

കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു.തോണിക്കടവത്ത് മുസ്തഫ മുസ്ല്യാർ (45) ആണ് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കുറ്റിപ്പുറം കാങ്കപ്പുഴ കടവിലെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പ്രാർത്ഥനക്കെത്തിയ 15 ഓളം പേർക്ക് കടന്നൽ കുത്തേറ്റത്.ഇതിൽ സാരമായി പരിക്കേറ്റ മൂന്ന് പേരെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിലും പിന്നീട് രോഗം മൂർഛിച്ചതിനെ തുടർന്ന് മുസ്തഫ മുസ്ല്യാരെ എംഇഎസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
