കുറ്റിപ്പുറം മിനി പമ്പ ഇടത്താവളം: ഭക്തർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കും

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം &vert; ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ വിശ്രമകേന്ദ്രം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി&period; തവനൂർ എം&period;എൽ&period;എ അഡ്വ&period; വി&period;എസ് ജോയിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്ന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ദീർഘകാല അടിസ്ഥാനത്തിൽ മിനി പമ്പയെയിൽ വിപുലമായ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് വി&period;എസ്‌ ജോയ് എം&period;എൽ&period;എ യോഗത്തിൽ പറഞ്ഞു&period; കുറ്റിപ്പുറം മിനി പമ്പയിൽ ഭക്തർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും&comma;വിരി വെക്കാനും&comma;ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും ആവശ്യമായ സൗകര്യങ്ങൾ ഏകോപിതമായി ഒരുക്കുന്നതിനാണ് യോഗം ലക്ഷ്യമിട്ടത്&period; തീർത്താടകർക്ക് ആവശ്യമായ പാർക്കിങ് ഇല്ലാത്തതായിരുന്നു മിനി പമ്പയിലെ ഏറ്റവും വലിയ പ്രശ്നം&period;ഇതിന് പരിഹാരമായി കഴിഞ്ഞ ദിവസം പി&period;ഡബ്ലിയു&period;à´¡à´¿ മിനിസ്റ്ററുടെ ചേമ്പറിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ എം&period;എൽ&period;എ പ്രശ്നം ഉന്നയിക്കുകയും പരിഹാരമായി പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം പാർക്കിങ്ങിനായി അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ഇടത്താവളത്തിൽ ഭക്തർക്ക് വിശ്രമിക്കാനുള്ള സൗകര്യത്തിനൊപ്പം അന്നദാനം ഒരുക്കുന്നതിനും കുടിവെള്ളം ലഭ്യമാക്കുന്നതിനും വൈദ്യുതി ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിക്കും&period; തീർഥാടകർക്ക് സ്ഥലത്തെ സൗകര്യങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന വിധത്തിൽ വിവിധ ഭാഷകളിലുള്ള ദിശാസൂചക ബോർഡുകളും സ്ഥാപിക്കും&period; തീർഥാടകരുടെ സുരക്ഷയും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുന്നതിനായി വളണ്ടിയർമാരുടെ സേവനം&comma;പോലീസ് സാന്നിധ്യം&comma;ഫയർഫോഴ്‌സിന്റെ സേവനം&comma;ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ആരോഗ്യസഹായം&comma;à´¡à´¿&period;ടി&period;പി&period;സി&period;യുടെ നേതൃത്വത്തിൽ ബോട്ട്&comma;ലൈഫ് ഗാർഡ് എന്നിവയും ഏകോപിപ്പിക്കും&period;വിവിധ വകുപ്പുകൾ തമ്മിലുള്ള സഹകരണത്തിലൂടെ തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കും&period; ഇടത്താവളത്തിന്റെ പ്രവർത്തനങ്ങൾ വിജയകരമാക്കുന്നതിനായി വിവിധ സംഘടനകളുടെയും വ്യാപാരി-വ്യവസായി സമൂഹത്തിന്റെയും സഹകരണം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ സംഘടനകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും പിന്തുണ കൂടി പ്രയോജനപ്പെടുത്തി ഏകീകൃത സ്വഭാവത്തിൽ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്&period; യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി&comma;തവനൂർ പഞ്ചായത്ത് പ്രസിഡന്റ്സിദ്ധീഖ്&comma;ജില്ലാ പഞ്ചായത്ത് അംഗം വസീമ വേളേരി&comma;അയ്യപ്പ സേവാ പ്രതിനിധികൾ&comma;à´¡à´¿&period;ടി&period;പി&period;സി സെക്രട്ടറി&comma;ശുചിത്വ മിഷൻ പ്രതിനിധികൾ&comma;തഹസിൽദാർ&comma;പൊതുമരാമത്ത് വകുപ്പ് പ്രതിനിധികൾ&comma;പോലീസ് ഫയർഫോഴ്‌സ് പ്രതിനിധികൾ&comma;വ്യാപാരി വ്യവസായി പ്രതിനിധികൾ&comma;കെ&period;എസ്‌&period;ഇ&period;ബി തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ&comma; ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരള മുസ്‌ലിം ജമാഅത്ത് പതാക ദിനം ആചരിച്ചു

പെരുമുക്ക്: സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമക്ക് കീഴിലെ ബഹുജന വിഭാഗമായ കേരള മുസ്‌ലിം ജമാഅത്തിന്റെ പതിനൊന്നാമത് സ്ഥാപക ദിനം…

4 hours ago

ഡൽഹിയിൽ സിപിഐഎം നേതാക്കൾ കസ്റ്റഡിയിൽ; പിണറായി വിജയനടക്കമുള്ള പ്രമുഖരെ അറസ്റ്റ് ചെയ്ത് പോലീസ്

ഡൽഹിയിൽ പൊലീസ് നടപടി. കേരളത്തിലെ സിപിഐഎം നേതാക്കളെ പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെയാണ്…

4 hours ago

കെ പി എസ് എ സഹോദയ കലോൽസവം ഇന്ന് സമാപിക്കും, കിഡ്സ്‌ ഫെസ്റ്റ് ആരംഭിച്ചു

ചങ്ങരംകുളം : കെ പി എസ് എ സഹോദയ കലോത്സവം കിഡ്സ്‌ ഫെസ്റ്റിന് ഇന്ന് കക്കിടിപ്പുറം സംസ്കൃതി സ്കൂളിൽ ആരംഭം.…

4 hours ago

എടപ്പാൾ ഉപജില്ല സ്കൂള്‍ കായികമേള സമാപിച്ചു ‘ഐഡിയൽ ഇ എച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി

ചങ്ങരംകുളം:എടപ്പാൾ ഉപജില്ല കായികമേള മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു.ഐഡിയൽ ഇ എച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി.മോഡേൺ…

8 hours ago

പെരിന്തൽമണ്ണ നഗരസഭയ്ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം

പെരിന്തൽമണ്ണ : ജില്ലയിൽ ക്ഷയരോഗ മുക്ത നഗരസഭയ്ക്കുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്കാരം നേടി പെരിന്തൽമണ്ണ നഗരസഭ. 2024 ലെ പ്രവർത്തന…

8 hours ago

ഗ്യാനേഷിന്റെ രാജിക്കായി സിജെപിയുടെ ഡൽഹി ജന്തർമന്തർ പ്രതിഷേധം ഇന്ന്; തലസ്ഥാനത്ത് കനത്ത സുരക്ഷയും നിയന്ത്രണങ്ങളും

ഡൽഹി: കടുത്ത നിയന്ത്രണങ്ങളാൽ കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ രാജ്യതലസ്ഥാനത്തേക്ക് ജെൻ സികളുടെ രണ്ടാം വരവ് ഇന്ന്. ഗ്യാനേഷ് കുമാറിന്റെ രാജി…

8 hours ago