സമര തീയിൽ ഡൽഹി; നേതാക്കൾ കൂട്ടത്തോടെ കസ്റ്റഡിയിൽ

&NewLine;<p class&equals;"wp-block-paragraph">ദില്ലി &colon; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനെത്തിയ നേതാക്കളെയും പ്രവർത്തകരെയും വ്യാപകമായി കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്&period; ജന്തർ മന്തറിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനെത്തിയ സി&period;ജെ&period;പിയുടേയും&comma; സിപിഎം അടക്കം ഇടതുപാർട്ടികളുടേയും ആംആദ്മി പാർട്ടിയുടേയും നേതാക്കളെയും ആക്ടിവിസ്റ്റുകളെയുമടക്കമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ&comma; കോ-കൺവീനർ അശുതോഷ് റാങ്കെ&comma; വക്താവ് സൗരവ് ദാസ്&comma; സിപിഎം നേതാക്കളായ പിണറായി വിജയൻ&comma; എം എ ബേബി&comma; എം വി ഗോവിന്ദന്‍&comma; പി കെ ശ്രീമതി&comma; കെ കെ ശൈലജ&comma; എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ&comma; ആക്ടിവിസ്റ്റും യൂട്യൂബറുമായ ധ്രുവ് റാഠി അടക്കം ദില്ലിയിൽ കസ്റ്റഡിയിലാണ്&period; സമരത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500-ലധികം പ്രതിഷേധക്കാരെയാണ് ദില്ലി പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുള്ളത്&period;&ast;ദീപ്കേയെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്&ast;സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയെ വിമാനത്തിൽ വെച്ചാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്&period; ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്&comma; കോ-കൺവീനർ അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്&period; മൂവരെയും വിമാനത്തിൽ നിന്നും ഇറങ്ങാൻ പോലും പൊലീസ് അനുവദിച്ചില്ല&period;പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്നും ദില്ലിയിലെത്തിയതായിരുന്നു ദീപ്കേ&period; അറസ്റ്റിന് നീക്കമുണ്ടായേക്കാമെന്നും ഭയന്ന് പിൻമാറില്ലെന്നും അഭിജീത് നേരത്തെ പ്രഖ്യാപിച്ചിരുന്നു&period; വിമാനത്തിനുള്ളിലെ നാടകീയ രംഗങ്ങൾ ഇവർ ഇൻസ്റ്റാഗ്രാം ലൈവിലൂടെ പുറത്തുവിട്ടു&period; തുടർന്ന് റൺവേയിൽ കാത്തു കിടന്ന ബസിലേക്ക് ഇവരെ മാറ്റി രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി&period; ദില്ലിയിൽ പ്രതിഷേധത്തിനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത പൊലീസ്&comma; വാഹനത്തിൽ മൂന്നര മണിക്കൂറോളം വട്ടംകറക്കി&period; രാവിലെ പതിനൊന്ന് മണിയോടെ പിണറായിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്&period; പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ എൻ ബാലഗോപാൽ&comma; ജോൺ ബ്രിട്ടാസ് എന്നിവർ പ്രതിഷേധിച്ചെങ്കിലും ദില്ലി പൊലീസ് അവഗണന തുടരുകയായിരുന്നു&period; പിണറായിയുടെ ഭക്ഷണവും മരുന്നുമടക്കം മുടങ്ങിയെന്ന് ഒപ്പമുള്ള നേതാക്കൾ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രായമായ ഒരു നേതാവിനോട് തികച്ചും മോശമായാണ് പെരുമാറിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി&period; നേരത്തെ സി പി എം ജനറൽ സെക്രട്ടറി എം എ ബേബി&comma; സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍&comma; പി കെ ശ്രീമതി&comma; കെ കെ ശൈലജ അടക്കമുള്ള നേതാക്കളെയും ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു&period; കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി&period; സി പി എം പിബി അംഗം വിജു കൃഷ്ണൻ&comma; സി ഐ ടി യു നേതാക്കൾ&comma; എസ് എഫ് ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് നീക്കി&period;&ast;ദില്ലിയിൽ പ്രതിഷേധം ശക്തം&ast;മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ദില്ലിയിൽ ശക്തമായി തുടരുകയാണ്&period; സി ജെ പി ജന്തർമന്തറിലേക്ക് പ്രഖ്യാപിച്ച മാർച്ച് സർവ്വ സന്നാഹങ്ങളുമായി ദില്ലി പൊലീസ് തടഞ്ഞെങ്കിലും പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന് സി ജെ പി പ്രഖ്യാപിച്ചു&period; മാർച്ചിനെത്തിയ സി ജെ പി നേതാക്കാളായ അഭിജീത് ദിപ്കെ&comma; അശുതോഷ് രംഗ&comma; സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളിൽ നിന്നും നാടകീയമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്&period; ഇതോടെ നേതാക്കൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധം തുടരുമെന്ന് സി ജെ പി അറിയിച്ചു&period; രാജ്യവ്യാപകമായി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നേതാക്കൾ ഇല്ലാതെയും പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുമെന്ന് സി ജെ പി വക്താവ് വ്യക്തമാക്കി&period; ജനാധിപത്യത്തിലെ വിയോജിപ്പുകൾ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്നു&period; ആളുകൾ തടവിലാവുമ്പോൾ ജനാധിപത്യത്തെ രക്ഷിക്കാൻ പൊതുജനങ്ങൾ മുന്നോട്ട് വരണമെന്നും സി ജെ പി അഭ്യർത്ഥിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ നേതാക്കളെയാണ് പോലീസ് തടഞ്ഞുവെച്ചത്&period; എന്നാൽ തങ്ങൾ അറസ്റ്റിലായാൽ സമരം നിർത്തിവെക്കില്ലെന്നും പാർട്ടി ഇൻചാർജ് അജിങ്ക്യ ഷിൻഡെയുടെ നേതൃത്വത്തിൽ ജന്തർമന്തറിലെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി അഭിജിത് ദിപ്കെയുടെ മുൻകൂട്ടി റെക്കോർഡ് ചെയ്ത വിഡിയോ സന്ദേശം സി&period;ജെ&period;പി&period; പുറത്തുവിട്ടു&period;തന്റെ അറസ്റ്റ് മുൻകൂട്ടി കണ്ടുകൊണ്ടാണ് ദിപ്കെ വിഡിയോ ചിത്രീകരിച്ചിരുന്നത്&period; താനും സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റിലായാൽ അജിങ്ക്യ ഷിൻഡെയെ പിന്തുണയ്ക്കണമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി മുന്നോട്ടുപോകുമെന്നും അദ്ദേഹം വിഡിയോയിലൂടെ അണികളോട് ആഹ്വാനം ചെയ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറം മിനി പമ്പ ഇടത്താവളം: ഭക്തർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കും

കുറ്റിപ്പുറം | ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ വിശ്രമകേന്ദ്രം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.…

1 hour ago

കേരള മുസ്‌ലിം ജമാഅത്ത് പതാക ദിനം ആചരിച്ചു

പെരുമുക്ക്: സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമക്ക് കീഴിലെ ബഹുജന വിഭാഗമായ കേരള മുസ്‌ലിം ജമാഅത്തിന്റെ പതിനൊന്നാമത് സ്ഥാപക ദിനം…

5 hours ago

ഡൽഹിയിൽ സിപിഐഎം നേതാക്കൾ കസ്റ്റഡിയിൽ; പിണറായി വിജയനടക്കമുള്ള പ്രമുഖരെ അറസ്റ്റ് ചെയ്ത് പോലീസ്

ഡൽഹിയിൽ പൊലീസ് നടപടി. കേരളത്തിലെ സിപിഐഎം നേതാക്കളെ പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെയാണ്…

5 hours ago

കെ പി എസ് എ സഹോദയ കലോൽസവം ഇന്ന് സമാപിക്കും, കിഡ്സ്‌ ഫെസ്റ്റ് ആരംഭിച്ചു

ചങ്ങരംകുളം : കെ പി എസ് എ സഹോദയ കലോത്സവം കിഡ്സ്‌ ഫെസ്റ്റിന് ഇന്ന് കക്കിടിപ്പുറം സംസ്കൃതി സ്കൂളിൽ ആരംഭം.…

5 hours ago

എടപ്പാൾ ഉപജില്ല സ്കൂള്‍ കായികമേള സമാപിച്ചു ‘ഐഡിയൽ ഇ എച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി

ചങ്ങരംകുളം:എടപ്പാൾ ഉപജില്ല കായികമേള മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു.ഐഡിയൽ ഇ എച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി.മോഡേൺ…

9 hours ago

പെരിന്തൽമണ്ണ നഗരസഭയ്ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം

പെരിന്തൽമണ്ണ : ജില്ലയിൽ ക്ഷയരോഗ മുക്ത നഗരസഭയ്ക്കുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്കാരം നേടി പെരിന്തൽമണ്ണ നഗരസഭ. 2024 ലെ പ്രവർത്തന…

9 hours ago