KUTTIPPURAM
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ ഉദ്ഘാടനംചെയ്തു.

കുറ്റിപ്പുറം : ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.സി.എ. നൂർ, പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി, സാബിറ എടത്തടത്തിൽ, ആയിഷ ചിറ്റകത്ത്, ഒ.കെ. സുബൈർ, സയ്യിദ് ഫസൽ അലി പൂക്കോയ തങ്ങൾ, കെ.ഇ. സഹീർ, വേലായുധൻ, സിദ്ദിഖ് പരപ്പാര തുടങ്ങിയവർ പ്രസംഗിച്ചു. ……
