KUTTIPPURAM

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രീ-പ്രൈമറി കലോത്സവംസമാപിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രീ-പ്രൈമറി കലോത്സവം 2026 വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി.എസ് സ്കൂളിൽ വെച്ച് നടന്ന കലോത്സവത്തിൽ നൂറുകണക്കിന് കുരുന്നുകളാണ് വിവിധ വേദികളിലായി തങ്ങളുടെ കലാവാസനകൾ പ്രകടിപ്പിച്ചത്.ഉദ്ഘാടന സമ്മേളനം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിജി ജാസ്മിൻ പരപ്പാര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത ഷലീജ് മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗംചെങ്ങണക്കാട്ടിൽ സൈനബ,ഗ്രാമപഞ്ചായത്ത് അംഗം പാലാറ നജ്മത്ത് ടീച്ചർ , എ. ഇ. ഒ അജിത് കുമാർ കെ,എംപെയർ കോളേജ് രജിസ്ട്രാൾ ശ്രീകുമാർ വെള്ളാട്ട്,പി.ടി.എ പ്രസിഡണ്ട്ടി.പി അജ്മൽ,എസ്. എം.സി ചെയർമാൻഅഷ്റഫ് മൂടാൽ ,കെ കൃഷ്ണകുമാർ മാസ്റ്റർ , സാബാക്കരിം ഇബ്രാഹിം താഴംമ്പള്ളി,പി.ദേവനാഥൻ,പവിത്രൻ മാസ്റ്റർവിദ്യാ മാധവി ടീച്ചർ,അൻവർ മാസ്റ്റർ,എന്നിവർ പ്രസംഗിച്ചു.മൂന്ന് വേദികളിലായി നടന്ന മത്സരങ്ങളിൽ പാട്ട്, നൃത്തം, ചിത്രരചന തുടങ്ങി വിവിധ ഇനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. പകരനെല്ലൂർ പി.എം എസ് എ .എം എൽ.പി.എസ് സ്കുൾ ഓവറോൾ ട്രോഫി നേടി,രണ്ടാം സ്ഥാനംഎ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത് സ്ക്കുളുംപെരുമ്പറമ്പ് മൂടാൽ ജി .എൽ.പി സ്കൂൾ മൂന്നാം സ്ഥാനം നേടി.സമാപന സമ്മേളനവും സമ്മാനദാനവും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസാദ് അജയ് നിർവഹിച്ചു. വിജയികളായ പ്രതിഭകൾക്ക് ട്രോഫികൾ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം പാലാറ നജ്മത്ത് ടിച്ചർ അധ്യക്ഷത വഹിച്ചു.കെ കൃഷ്ണകുമാർഅഷ്റഫ് മൂടാൽ, സാഭ കരീം ,ടിപി അജ്മൽടി.പി നൗഷാദ്, സി.പി റൈഹാനത്ത് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button